ചേലേമ്പ്ര : കഴിഞ്ഞതവണ മേശ ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്ത് ഭരണംപിടിച്ച ജനകീയമുന്നണി ഇത്തവണയും എത്തുന്നത് അതേ ചിഹ്നത്തിൽ. എൽ.ഡി.എഫ്. നയിക്കുന്ന മുന്നണിയിലെ 15 സ്വതന്ത്രരാണ് മേശ അടയാളത്തിൽ മത്സരിക്കുന്നത്. ബാക്കിയുള്ള അഞ്ചുപേർ സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിലും ജനവിധി തേടും.
ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 13 പേർക്കും ചേലേമ്പ്ര, പൈങ്ങോട്ടൂർ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്ന പുറ്റാട്ട് ശാന്ത, കെ.സി. അബ്ദുൾമുജീബ് എന്നിവർക്കും മേശ തന്നെയാണ് ചിഹ്നം.
കഴിഞ്ഞതവണ വിജയിച്ച എട്ട് വനിതകൾ ഇത്തവണയും സ്ഥാനാർഥികളാണ്. ഇതിൽ രണ്ടുപേർ ജനറൽസീറ്റിൽ മത്സരിക്കുന്നു.
അഞ്ചാംവാർഡിൽ നെച്ചിയിൽ ഉദയകുമാരിയും പതിനൊന്നാംവാർഡിൽ നിൽക്കുന്ന ജമീല മുഹമ്മദുമാണ് ജനറൽ സീറ്റിൽ മേശ ചിഹ്നത്തിൽ രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്നത്.
നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ജമീല മുഹമ്മദ്.