തിരൂർ : 16-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടിക നിയമസഭയിൽ പ്രാതിനിധ്യം വഹിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് ബുധനാഴ്ച രാവിലെ 11 മുതൽ താലൂക്ക് ഓഫീസിൽ വിതരണംചെയ്യും
പൊന്നാനി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനി, തവനൂർ നിയോജകമണ്ഡലങ്ങളിലെ കരട് വോട്ടർപ്പട്ടിക അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്ക് വിതരണംചെയ്തു.
2021 ജനുവരി ഒന്ന് യോഗ്യത തീയതിയായി കണക്കാക്കി എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും നിലവിലുള്ള തെറ്റുകൾ തിരുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും ഡിസംബർ 15 വരെ സമയമുണ്ടെന്നും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ എൻ. വിജയൻ അറിയിച്ചു..