മേലാറ്റൂർ : ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡ് എടയാറ്റൂരിൽ എൽ.ഡി.എഫ്. വികസനമുന്നണി സ്ഥാനാർഥിയെ പിന്തുണയ്ക്കും. എൽ.ഡി.എഫിനുവേണ്ടി നാമനിർദേശപത്രിക സമർപ്പിച്ചിരുന്ന പാലത്തിങ്ങൽ ജുനൈദ് തിങ്കളാഴ്ച പത്രിക പിൻവലിച്ചു.
ഇവിടെ വികസനമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന അമ്പാട്ട് അൻവറിന് പിന്തുണനൽകാൻ തീരുമാനിച്ചതായി എൽ.ഡി.എഫ്. ക്ലസ്റ്റർ കൺവീനർ കെ. നന്ദകുമാർ അറിയിച്ചു.