എടവണ്ണപ്പാറ : മുസ്‌ലിംലീഗ് ദേശീയസെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ജബ്ബാർ എന്നിവരുടെ നാട്ടിൽ ലീഗിലെ വിമതപ്രശ്‌നം പാർട്ടിക്ക് തലവേദന. വാഴക്കാട് പഞ്ചായത്തിലെ ഏഴാംവാർഡ് എളമരത്താണ് കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ ലീഗ് സ്വതന്ത്രനുള്ളത്.
പഞ്ചായത്തിൽ യു.ഡി.എഫ്. സംവിധാനത്തിലാണ് മത്സരം. 19 വാർഡുകളിൽ മുസ്‌ലിംലീഗിന് 11-ഉം കോൺഗ്രസ്സിന് എട്ടും സീറ്റുമാണ് തീരുമാനിച്ചത്.