നിലമ്പൂർ : മേഖലയിലെ ആദിവാസിക്കുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് എം.ആർ. ചിത്ര ആവശ്യപ്പെട്ടു. ഉൾവനങ്ങളിൽ താമസിക്കുന്ന ആദിവാസിക്കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാനാണിത്.

കോവിഡ് കാരണം സ്കൂളിന്റെ ഹോസ്റ്റലും നിലമ്പൂർ മേഖലയിലെ 10 പ്രീ-മെട്രിക് ഹോസ്റ്റലുകളും അടഞ്ഞുകിടക്കുകയാണ്. ആദിവാസിക്കുട്ടികൾ ഊരുകളിലാണ് കഴിയുന്നത്. എത്രതന്നെ ടി.വി.യും മൊബൈലും നൽകിയാലും ഇവരുടെ പഠനം ശരിയായി നടക്കില്ല. പഠനം മുടങ്ങുന്നതോടെ പലരും ഊരുകളിലെതന്നെ പെൺകുട്ടികളെ ചെറുപ്രായത്തിൽ വിവാഹംകഴിച്ച് ഒന്നിച്ച് താമസിക്കും. ഇത് ശൈശവ വിവാഹത്തിനും അതിലൂടെ പോക്സോ കേസിനും വഴിയൊരുക്കും-ചിത്ര പറഞ്ഞു. പത്ര സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.ജി. ബിനു, ലീല സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു