നിലമ്പൂർ : കിണറ്റിൽവീണ കാട്ടുപന്നിയെ ആർ.ആർ.ടി. ടീം അംഗങ്ങൾ രക്ഷപ്പെടുത്തി വിട്ടയച്ചു.
നഗരസഭയിലെ തെക്കുമ്പാടം ഡിവിഷനിൽ പുതുതായി വീട് നിർമിക്കുന്ന രാമങ്കുത്ത് സ്വദേശി പാലപ്പുറത്ത് അംഷിദിന്റെ കിണറ്റിലാണ് ശനിയാഴ്ച പുലർച്ചെ കാട്ടുപന്നി വീണത്.
നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വാർഡംഗം പാലോളി മെഹബൂബ് ഫോറസ്റ്റ് ആർ.ആർ.ടി. ടീമിനെ വിവരമറിയിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.വി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അബ്ദുൾ അസീസ്, സി.ടി. നിസാർ, ഇ. പ്രകാശ് എന്നിവർ ചേർന്നാണ് പന്നിയെ രക്ഷപ്പെടുത്തിയത്.