തിരുനാവായ : പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ആതവനാട് കാട്ടിലങ്ങാടി യത്തീംഖാനയ്ക്കു സമീപവും ബാവപ്പടിയിലുമാണ് തിരുനാവായ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയിലെ വെള്ളം പാഴാകുന്നത്. വാൾവിന്റെ തകരാറും പൈപ്പ് പൊട്ടലും കാരണം ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. റോഡിലൂടെ വെള്ളം പരന്നൊഴുകുന്നതിനാൽ യാത്രക്കാരും ദുരിതത്തിലാണ്. ശുദ്ധജലക്ഷാമം രൂക്ഷമാകാനിരിക്കെയാണ് വെള്ളം പാഴാകുന്നത്.
കാട്ടിലങ്ങാടിയിലും ബാവപ്പടിയിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
കാട്ടിലങ്ങാടി യത്തീംഖാനയ്ക്കു സമീപം തിരുനാവായ ശുദ്ധജല പദ്ധതിയുടെ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു