പുളിക്കൽ : പുളിക്കൽ മദീനത്തുൽ ഉലും അറബി കോളേജ് കരിയർ ഗൈഡൻസ് കൗൺസലിങ് കേന്ദ്രം വിദേശഭാഷാ പഠന രംഗത്തെ വിവിധ തൊഴിൽസാധ്യതകൾ എന്ന വിഷയത്തിൽ കരിയർ ശില്പശാല നടത്തി.പ്രിൻസിപ്പൽ ഡോ.സയ്യിദ് മുഹമ്മദ് ശാക്കിർ ഉദ്ഘാടനം ചെയ്തു. ചെന്നൈ ന്യൂ കോളേജ് ഫ്രഞ്ച് ഭാഷാവിഭാഗം മേധാവി ഡോ. ജുനൈസ് മാഞ്ചേരി, ഡോ.എം. ബഷീർ, ഡോ.സി.എം. സാബിർ നവാസ് എന്നിവർ പ്രസംഗിച്ചു.