നിലമ്പൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് നിലമ്പൂരിൽ പൊതുമേഖലാ ഇൻഷുറൻസ് ജീവനക്കാർ രണ്ടുമണിക്കൂർനേരം പണിമുടക്ക് സമരം നടത്തി. പൊതുമേഖലാ ഇൻഷുറൻസ് ജീവനക്കാരുടെ സംയുക്തസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം എഫ്.ഡി.എ. വർധന ഉപേക്ഷിക്കുക, പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുക, കുടുംബപെൻഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. ന്യൂ ഇന്ത്യ അഷ്വൂറൻസ് സീനിയർ ബ്രാഞ്ച് മാനേജർ എം. രാമൻ ഉദ്ഘാടനംചെയ്തു.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ബ്രാഞ്ച് മാനേജർ പി. ശ്രീകുമാർ, ഡെവലപ്‌മെന്റ് ഓഫീസർ എം.എ. അബ്ദുൽ നാസർ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ എച്ച്.ആർ. ചിരന്തൻ, ജയകൃഷ്ണൻ യു.മേനോൻ, പി.എൽ. കുമാരൻ, പി.എം. മഞ്ജുഷ, ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.