പൂക്കോട്ടുംപാടം : വീഴ്ചകളുടെ വിദ്യഭ്യാസവകുപ്പ്, പ്രതിരോധം തീർക്കുന്ന വിദ്യാർഥിത്വം എന്ന പ്രമേയത്തിൽ എം.എസ്.എഫ്. നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് സ്റ്റുഡന്റ്‌സ് ഓഡിറ്റ് സംഘടിപ്പിച്ചു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.പി. ആരിഫ് അധ്യക്ഷത വഹിച്ചു. ടി.പി. സിദ്ദീഖ്, പി.എം. സീതികോയതങ്ങൾ, കുണ്ടിൽ മജീദ്, പൊട്ടിയിൽ ചെറിയാപ്പു, തുടങ്ങിയവർ പ്രസംഗിച്ചു.