പെരിന്തൽമണ്ണ : നഗരസഭയിൽ ലൈഫ് ഭവനപദ്ധതിക്ക് കീഴിലെ മുഴുവൻ ഗുണഭോക്താക്കളെയും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫോറങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. ഉപാധ്യക്ഷ എ. നസീറ, നഗരസഭാംഗങ്ങളായ അമ്പിളി മനോജ്, കെ. ഉണ്ണിക്കൃഷ്ണൻ, മുണ്ടുമ്മൽ ഹനീഫ, കെ. സുബ്രഹ്മണ്യൻ, തുടങ്ങിയവർ പങ്കെടുത്തു.