എരമംഗലം : മാലിന്യങ്ങൾ നിറഞ്ഞതിനാൽ ഒഴുക്കുനിലച്ച പുറങ്ങ് പൂച്ചാമംതോട് 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയിലൂടെ ശുചീകരണയജ്ഞത്തിന് തുടക്കമായി. പുറങ്ങ് കുട്ടാടംപാടം ഉൾപ്പെടെ 100 ഹെക്ടറോളംവരുന്ന നെൽകൃഷിക്കും പ്രദേശവാസികളുടെ കുടിവെള്ളത്തിനും ഏറെ പ്രയോജനമുണ്ടായിരുന്ന പൂച്ചാമംതോട് മാലിന്യങ്ങൾ നിറഞ്ഞതോടെ ഒഴുക്ക് നിലച്ചിരിക്കുകയാണ്.

മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 'ഇനി ഞാനൊഴുകട്ടെ' പദ്ധതിപ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരണം നടത്തുന്നത്.

പൂച്ചാമംതോട്ടിലെ മാലിന്യങ്ങൾനീക്കിക്കൊണ്ട് പദ്ധതി മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ സമീറ ഇളയേടത്ത് ഉദ്‌ഘാടനം ചെയ്‌തു.

വൈസ് പ്രസിഡൻറ്് ടി.വി. അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു.

ഹിളർ കാഞ്ഞിരമുക്ക്, ടി. മാധവൻ, റജുല, നിഷ വലിയവീട്ടിൽ, മെഹറലി, കെ.എ. ബക്കർ, സുഹ്‌റ ഉസ്‌മാൻ, സെക്രട്ടറി സിന്ധു, കെ.പി. രാജൻ എന്നിവർ ശുചീകരണയജ്ഞത്തിന് നേതൃത്വംനൽകി.