മലപ്പുറം : ഒഴിവുള്ള തസ്തികകളിൽ പ്രൊമോഷൻ നടത്തണമെന്ന് ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.

37-ാം വാർഷികസമ്മേളനം ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി സി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് സയ്യിദ് ഫസൽ അലി അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. പ്രദീപ്കുമാർ, പി.കെ. മൂസ്സക്കുട്ടി, എ. അഹമ്മദ്, പി. ശശികുമാർ, എൻ.പി. ചിന്നൻ, പി. സലാഹുദ്ദീൻ, കെ. അബ്ദുൽനാസർ, ടി.പി. ഗിരീഷ്ബാബു എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: എ.കെ. അബ്ദുറഹ്‌മാൻ (പ്രസി.), പി.കെ. മൂസ്സക്കുട്ടി (ജന. സെക്ര.), ഒ.പി സമീറലി (ട്രഷ.), ടി.പി. ഗിരീഷ്‌ബാബു (സെക്ര.), ടി. രാധാകൃഷ്ണൻ, പി. മുഹമ്മദ് ഷാഫി, ടി.പി. റസാഖ്, പ്രിയ (വൈസ് പ്രസി.), കെ.എം.എ. ജലീൽ, എൻ. വിനോദ്കുമാർ, ടി. ഫൗസിയ, എ. ശ്രീധരൻ (ജോ. സെക്ര.).  എ.കെ. അബ്ദുറഹ്‌മാൻ, പി.കെ. മൂസ്സക്കുട്ടി