നിലമ്പൂർ : നിലമ്പൂർ നഗരസഭ ഭരണസമിതിയുടെ നടപടികൾ ജനാധിപത്യവിരുദ്ധമെന്ന് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

നഗരസഭയിൽ നടക്കുന്ന പൊതുപരിപാടികളിലടക്കം പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കി എൽ.ഡി.എഫ്. പരിപാടിയാക്കി മാറ്റുന്ന നടപടി അപലനീയമാണെന്ന് മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് പറഞ്ഞു.

ആരോഗ്യപ്രവർത്തകരെ ആദരിച്ച ചടങ്ങിലേക്കുപോലും പ്രതിപക്ഷാംഗങ്ങളെ ക്ഷണിച്ചില്ല. ജനാധിപത്യവിരുദ്ധ നിലപാടുമായി എൽ.ഡി.എഫ്. ഭരണസമിതി മുന്നോട്ടുപോയാൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വി.എ. ലത്തീഫ്, പി.ടി. ചെറിയാൻ, സിക്കന്തർ മൂത്തേടം, സി.ടി. ഉമ്മർകോയ എന്നിവർ പ്രസംഗിച്ചു.