തിരൂർ : കെ-റെയിൽ സിൽവർലൈൻ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് 25-ന് നാലുമുതൽ കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിൽ തിരൂർ സെൻട്രൽ ജങ്ഷനിൽ ധർണ നടത്തുമെന്ന് സംഘാടകർ പറഞ്ഞു. സമിതി രക്ഷാധികാരി ഡോ. പി.എസ്. ബാബു ഉദ്ഘാടനംചെയ്യും.

സംസ്ഥാനവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ് ധർണയെന്ന് തിരൂർ മേഖലാ കൺവീനർ മൻസൂർ അലി പറഞ്ഞു. ഇരുപതിനായിരത്തോളം കുടുംബങ്ങളാണ് ഇതിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്നത്. കെ-റെയിൽ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 27-ന് സെക്രട്ടേറിയറ്റ് മാർച്ചും ഡിസംബർ 30-ന് രാജ്ഭവൻ മാർച്ചും നടക്കുമെന്നും ജില്ലാ ചെയർമാൻ അബൂബക്കർ ചെങ്ങാട്, ജനറൽ കൺവീനർ പി.കെ. പ്രഭാഷ് എന്നിവർ പറഞ്ഞു.