പരപ്പനങ്ങാടി : ഇറച്ചിക്കടയിൽ മാംസം വാങ്ങാനെത്തിയയാൾ കടക്കാരനുമായി തർക്കത്തിലേർപ്പെട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

ആനങ്ങാടി സ്വദേശി ചക്കുങ്ങൽ മുസ്തഫ (മുത്തു-46) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഇറച്ചിക്ക് നൽകാൻ കാശില്ലാത്തതുമായി ബന്ധപ്പെട്ട് ഇറച്ചിക്കടയുടമയുമായുണ്ടായ തർക്കം രൂക്ഷമാകുന്നതിനിടെ കണ്ടുനിൽക്കുന്നവർ പിടിച്ചുമാറ്റിയിരുന്നു. തുടർന്ന് നടപ്പാതയിലേക്കിറങ്ങിയ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം ഇതുവഴി കടന്നുപോകുകയായിരുന്ന പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസും ഡ്രൈവർ ഷമ്മാസും മുസ്തഫയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഭാര്യ: ജസീന. മക്കൾ: അജ്മൽ, അൽഫിയ, സഹ്ന, ആദി