താനൂർ : താനാളൂരിൽ വിരണ്ടോടിയ എരുമ മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തി. ശനിയാഴ്ച ഉച്ചയ്ക്ക് തിരൂർ ഭാഗത്തുനിന്നും വന്ന എരുമ മീനടത്തൂർ അങ്ങാടിക്കു സമീപമുള്ള വീട്ടിൽക്കയറി ശൗചാലയത്തിന്റെ വാതിൽ തകർത്തു. തുടർന്ന് താനാളൂർ ചുങ്കത്തെത്തി ബെഡ്‌വർക്‌സ് ഷോപ്പിലെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇയാളെ മൂലയ്ക്കലിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേർന്നാണ് എരുമയെ കീഴ്‌പ്പെടുത്തിയത്.