കോട്ടയ്ക്കൽ : സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന എടരിക്കോട് പി.കെ.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷാ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി 130 പരീക്ഷാമുറികളും വരാന്തകളും സ്കൂൾ ബസുകളും അണുവിമുക്തമാക്കി.

എടരിക്കോട് ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. അവലോകനയോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. സുബൈർ തങ്ങൾ, കെ.പി. നാസർ, മാനേജർ ബഷീർ എടരിക്കോട്, പന്തക്കൻ കാദർ ഹാജി, ലൈജു, കെ. മുഹമ്മദ് ഷാഫി, കെ. അസീസ്, സി. സിറാജുദ്ദീൻ, നിഷർബാൻ തുടങ്ങിയവർ സംസാരിച്ചു.