മലപ്പുറം : സംസ്ഥാനത്തെ ഗവ. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകൾ ഉടൻ നികത്തണമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. ആവശ്യപ്പെട്ടു.

കെ.പി.എസ്.ടി.എ. ജില്ലാകമ്മിറ്റി മലപ്പുറം ഡി.ഡി.ഇ. ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക ഒഴിവുകൾ നികത്തുക, പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകരെ നിയമിക്കുക, പ്രീ-പ്രൈമറി ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ലാ പ്രസിഡന്റ് സി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽമജീദ്, കെ.എൽ. ഷാജു, വിനോദ്കുമാർ, മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.