തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തിന്റെ ആദ്യത്തെ വകുപ്പുതലവനായിരുന്ന പ്രൊഫ. സി.ടി. തോമസിന്റെ നിര്യാണത്തിൽ സർവകലാശാല അനുശോചിച്ചു.

പ്രശസ്ത ചിന്തകനും മികച്ച അധ്യാപകനുമായിരുന്നു പ്രൊഫ. തോമസെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു തുടങ്ങിയവരും അനുശോചനം അറിയിച്ചു.