മലപ്പുറം : ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.

വെള്ളിയാഴ്ചകളിൽ ജുമാഅയ്ക്ക്‌ 40 പേർക്കെങ്കിലും അനുമതി നൽകണം.

വിശ്വാസി സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.