കൊണ്ടോട്ടി : ദുബായ് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി. വിദ്യാഭ്യാസ സഹായവും ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ലാപ്‌ടോപ്പും കൈമാറി.

ഡയാലിസിസ് സെന്ററിനുള്ള ലാപ്‌ടോപ് ചെയർമാൻ പി.എ. ജബ്ബാർ ഹാജിയും വിദ്യാഭ്യാസ സഹായം മണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മടാനും ഏറ്റുവാങ്ങി. ദുബായ് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി. നൽകിവരുന്ന വിദ്യാഭ്യാസ സഹായത്തിന്റെ മൂന്നാം ഗഡുവാണ് വിതരണം ചെയ്തത്. സി.ടി. മുഹമ്മദ്, ഖാലിദ് ബാഖവി, ജാഫർ കൊളമ്പലം, ഹനീഫ തുറയ്ക്കൽ, അസ്‌ലം പള്ളിമാളിൽ, മുബാറക് പാണ്ടികശാല, ഇസ്മയിൽ എന്നിവർ പങ്കെടുത്തു.