ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിൽ വാക്‌സിൻ വിതരണത്തിൽ നടക്കുന്ന ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് അശോകൻ പള്ളിക്കര അധ്യക്ഷതവഹിച്ചു. രമേശൻ, വിനയകുമാർ വാഴുള്ളി, സദു, ജനാർദ്ദനൻ പട്ടേരി, ബാലാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.