നിലമ്പൂർ : നിലമ്പൂരിൽ കണക്ട് ടു വർക്ക് പദ്ധതിയുടെ പരിശീലനകേന്ദ്രം ഉദ്ഘാടനംചെയ്തു. റീബിൽഡ് കേരളയുടെ ഭാഗമായി അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കണക്ട് ടു വർക്ക് പദ്ധതി നടപ്പാക്കുന്നത്.
സോഫ്ട് സ്‌കിൽ പരിശീലനകേന്ദ്രം ഉദ്ഘാടനം നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. ബഷീർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷ കെ.വി. ആമിന, മറ്റു സ്ഥിരംസമിതി അധ്യക്ഷൻമാർ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സുരേഷ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി ബാബു, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ശരണ്യ, റിനി, സ്മിഷ, നിഷാദ്, കുടുംബശ്രീ അംഗങ്ങൾ, ഉദ്യോഗാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.