മലപ്പുറം : വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിക്കാനും നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനുമെത്തിയ ജില്ലാ മെഡിക്കൽ ഓഫീസറെയും ആരോഗ്യപ്രവർത്തകരെയും തടയുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഐ.എം.എ. ജില്ലാഘടകം ആവശ്യപ്പെട്ടു.
കുറ്റവാളികൾക്കെതിരേ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജില്ലാ ചെയർമാൻ ഡോ. നിലാർ മുഹമ്മദ്, കോ -ഓർഡിനേറ്റർ ഡോ. ജലാൽ എന്നിവർ ആവശ്യപ്പെട്ടു.