തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കല്ലായിയിൽ നിർമിച്ച കോഴിക്കോട് ബി.എഡ്. സെന്റർ കെട്ടിടം മന്ത്രി കെ.ടി. ജലീൽ ഓൺലൈനിൽ ഉദ്ഘാടനംചെയ്തു. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. കെട്ടിടത്തിന്റെ ശിലാഫലകം വി.സി. അനാച്ഛാദാനംചെയ്തു. കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിതിയായി.

യൂണിവേഴ്സിറ്റി എൻജിനീയർ അനിൽകുമാർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേശ് ബാബു, കെ.കെ. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.