വളാഞ്ചേരി : വടക്കുംപുറം സി.കെ. പാറ നെയ്തലപ്പുറത്ത് ധർമശാസ്താക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ കളംപാട്ട്, ഉപദേവ പ്രതിഷ്ഠാദിനച്ചടങ്ങുകൾ തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒൻപതിന് പാട്ട് കൂറയിട്ടു. ഉച്ചയ്ക്ക് രണ്ടിന് കളമെഴുത്ത്, വൈകുന്നേരം ദീപാരാധന, ചുറ്റുവിളക്ക് എന്നിവയുണ്ടായി. രാത്രി എട്ടിന് മുല്ലക്കൽപാട്ടും തുടർന്ന് കളംപൂജ, കളംമായ്ക്കൽ എന്നിവയുംനടന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭഗവതിക്കാണ് കളംപാട്ട് നടക്കുന്നത്. വൈകുന്നേരം നാലരയ്ക്ക് ഗുരുതി, ആറിന് ദീപാരാധന, ചുറ്റുവിളക്ക്, അഷ്ടപദി, കളംപൂജ എന്നിവയുമുണ്ടാകും. വ്യാഴാഴ്ച വിശേഷാൽ പൂജകൾ, നവകം, പഞ്ചഗവ്യം ഒറ്റക്കലശം, ഭഗവത്‌സേവ, ചുറ്റുതാലപ്പൊലി എഴുന്നള്ളിപ്പ്, മേളം എന്നിവയുണ്ടാകും. തന്ത്രി അഴകത്ത് മനയ്ക്കൽ ശാസ്തൃശർമൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. കളംപാട്ടിന് സി.കെ. മണികണ്ഠക്കുറുപ്പ് നേതൃത്വംനൽകും.