പച്ചിക്കാട് : ഒറവംപുറം ഗവ. യു.പി. സ്കൂളിൽ പാചകപ്പുരയുടെ നിർമാണം തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ നാല് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി തറക്കല്ലിടൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഒ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ, അബ്ദുൾഹമീദ് എന്നിവർ പ്രസംഗിച്ചു.