ഏലംകുളം : ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) പഞ്ചായത്ത് യോഗം ജില്ലാപ്രസിഡന്റ് ടി.കെ. ജയൻ ഉദ്ഘാടനംചെയ്തു. പി. ഗോവിന്ദപ്രസാദ് അധ്യക്ഷതവഹിച്ചു. സി.പി. സുനിൽ, എൻ.സി. വാസുദേവൻ, എൻ. വാസുദേവൻ, സി.ടി. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.പി. വാസുദേവൻ (പ്രസി.), എൻ.പി. വാസുദേവൻ (സെക്ര.), എം. സോമൻ (ട്രഷ.).