കോട്ടയ്ക്കൽ : നാളേയ്ക്കൊരു കാൽവെപ്പ്' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ കാമ്പയിൻ ‘ചുവട് 2021’-ന്റെ കോട്ടയ്ക്കൽ മേഖലാ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

മേഖലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾഅധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സി.എച്ച്. ത്വയ്യിബ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

ട്രെന്റ് സംസ്ഥാന കൺവീനർ ഷാഫി ആട്ടീരി, മജീദ് ഫൈസി ഇന്ത്യനൂർ, ഇ.പി. മുനീർ ഹുദവി, കെ.വി. ജാഫർ, അലി കുളങ്ങര, ഹുസൈൻ വാഫി പറപ്പൂർ, മമ്മുദു കൂനാരി, റാഷിദ്‌ പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.