നിലമ്പൂർ : കഥാകാരൻ കോവിലന്റെ സ്‌മരണയ്ക്ക് ഉത്തര കേരള കവിതാ സാഹിത്യവേദി ഏർപ്പെടുത്തിയ കോവിലൻ കഥാപുരസ്‌കാരത്തിന് വത്സല നിലമ്പൂർ അർഹയായി. ‘പാതിരാപ്പൂക്കൾ’ എന്ന കഥാസമാഹാരത്തിനാണ് സമ്മാനം. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഞായറാഴ്‌ച വൈകീട്ട്‌ കണ്ണൂരിൽ നടക്കുന്ന സാഹിത്യസമ്മേളനത്തിൽ മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും.