വളാഞ്ചേരി : രക്തബാങ്ക് യാഥാർഥ്യമാക്കാൻ ഒരുങ്ങി നടക്കാവിൽ ആശുപത്രി.

ആശുപത്രിയുടെ മുപ്പതാം വാർഷികഭാഗമായാണ് രക്തബാങ്ക് എന്ന സ്വപ്നപദ്ധതി നാടിന് സമർപ്പിക്കാൻ സജ്ജമാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 24-ന് പദ്ധതിപ്രഖ്യാപനം നടത്തുമെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എൻ. മുഹമ്മദാലി പറഞ്ഞു

രക്തബാങ്ക് ഉടൻ തുടങ്ങുമെന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കാർഷിക, ആതുരസേവന രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയവരെ ആദരിക്കുമെന്നും ജനറൽ മാനേജർ കെ.പി. മുഹമ്മദ് അബ്ദുറഹ്മാൻ, ഡോ. അബ്ദുറഹ്മാൻ, ഡോ. കെ.ടി. മുഹമ്മദ് റിയാസ്, ഡോ. എം.ബി. ബൈജു, നിയാസ് പാലാറ എന്നിവർ അറിയിച്ചു.