കൊണ്ടോട്ടി : ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്ന കൂടെയുണ്ട് ഞങ്ങളും പദ്ധതി ഒഴുകൂർ ജി.എം.യു.പി. സ്‌കൂളിൽ തുടങ്ങി. വെസ്റ്റ് ബസാർ, പലേക്കോട്, കളത്തിപറമ്പ്, കുന്നക്കാട്, കുമ്പളപറമ്പ്, പള്ളിമുക്ക്, ന്യൂബസാർ, അറഫാനഗർ, വലിയാറക്കുണ്ട്, കാരാട്ടുപറമ്പ്, പറമ്പൻചോല, വെണ്ണക്കോട്, സെക്കന്റ് സൗത്ത്, ചാത്തൻപടി, കുടുംമ്പിക്കൽ, എടപറമ്പ്, നെരവത്ത് പ്രദേശങ്ങളിലെ 40 കുട്ടികൾക്ക് ഫോൺ നൽകുവാനാണ് ലക്ഷ്യമിടുന്നത്. 3.25 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതി ഡോ. കെ.സി. മൊയ്തീൻ എൻഡോവ്‌മെന്റ് പദ്ധതിയുടെ സഹകരണത്തോടെ പ്രവാസികളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

പി. ഉബൈദുള്ള എം.എൽ.എ. പ്രഥമാധ്യാപകൻ എൻ.എം. അബ്ദുൾ റഷീദിന് ഫോൺ കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. സുനീറ അധ്യക്ഷതവഹിച്ചു. മുണ്ടോടൻ ജലീൽ, ആമിന കൊളക്കണ്ണി, കെ. ആരിഫ, എം. ഷിഹാബ്, പി. ലത്തീഫ്, സി. അഷ്‌റഫ്, ആർ.കെ. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.