എടപ്പാൾ : ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി പ്രകാരം പൊന്നാനി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ നാലു പഞ്ചായത്തുകളിലായി 1,10,000 തൈകളാണ് വിതരണംചെയ്യുന്നത്. എടപ്പാൾ ഗ്രാമപ്പഞ്ചായത്തംഗം അബ്ദുൾഗഫൂർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം.വി. വിനയൻ, രാധിക, ജയദേവൻ, സി. മിനി എന്നിവർ പ്രസംഗിച്ചു.