ചങ്ങരംകുളം : അരനൂറ്റാണ്ടായി തരിശായി കിടന്നിരുന്ന പെരുമ്പാത്തേൽ കോൾപടവിലെ പാടത്ത് ഉത്സവ ഛായയിൽ ഞാറുനടീൽ ഉത്സവം. ഞാറു നടീലിലും കൊയ്തും നാട്ടിൽ ഉൽസവ ലഹരി പടർത്തി. ഇരുപതുവർഷത്തിലധികം തരിശായി കിടന്നിരുന്ന കോക്കൂർ കീഴ്പാടത്ത് കൊയ്ത്തുത്സവവും. നമ്മുടെ കാർഷിക സംസ്കാരം തിരിച്ചു പിടിക്കുകയാണ് നാട്ടിലെ കൃഷിക്കാർ. ഇവർക്ക് എല്ലാ സഹായങ്ങളും കൃഷി വകുപ്പും ചെയ്യുന്നു.
നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാത്തേൽ കോൾപടവിലെ പതിനഞ്ചോളം ഏക്കർ സ്ഥലത്താണ് നെൽകൃഷി ഇറക്കിയത്. ഇതിന്റെ ഭാഗമായിനടന്ന ഞാറുനടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് എ. മിസ് രിയ ഉദ്ഘാടനംചെയ്തു. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് അംഗം ആശാലത അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ കെ. വൃന്ദ, രാഖി രമേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി. സത്യൻ, എ.കെ. മുഹമ്മദ് കുട്ടി, കൃഷി അസിസ്റ്റന്റ് അവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. തരിശുഭൂമിയിൽ കൃഷിയിറക്കാൻ മുൻെകെയെടുത്ത അബൂബക്കർ ചങ്ങണാത്തിനെ ആദരിച്ചു. ചടങ്ങിൽ വിവിധ പാടശേഖരസമിതി ഭാരവാഹികളും കർഷകരും പങ്കെടുത്തു.
ഇരുപതുവർഷത്തിലധികം തരിശായി കിടന്നിരുന്ന കോക്കൂർ കീഴ്പാടത്ത് നടന്ന കൊയ്ത്തുത്സവം ആലങ്കോട്-കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. പുരുഷോത്തമൻ, പി.എ. രാജേന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
ആലങ്കോട് -കടവല്ലൂർ പഞ്ചായത്തുകളിലായി കിടക്കുന്ന കോക്കൂർ കൊള്ളഞ്ചേരി പാടശേഖര സമിതിക്ക് കീഴിലെ കീഴ്പാടത്ത് നൂറേക്കറിലധികം ഭൂമിയിലാണ് ഇത്തവണ കൃഷിയിറക്കിയത്.
കൊയ്തുൽസവച്ചടങ്ങിൽ മൈമൂനാ ഫാറൂഖ് അധ്യക്ഷതവഹിച്ചു. കെ.വി. ഷഹീർ, റീസ പ്രകാശ്, പ്രഫ. അബ്ദുൽ ജബ്ബാർ, അഷ്‌റഫ് കോക്കൂർ, ഐശ്വര്യ, വി.കെ. ആയിഷ ഹസൻ, എം.കെ. അൻവർ, സതീഷ് കുമാർ, മുജീബ് കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു.