മലപ്പുറം : വഴിയോരക്കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു.) അംഗത്വ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട ഉദ്ഘാടനംചെയ്തു. സൈതാലി വലമ്പൂർ അധ്യക്ഷതവഹിച്ചു. തസ്‌ലീം മമ്പാട്, കുഞ്ഞിമുഹമ്മദ്, ജംഷീർ വാറങ്ങോടൻ, അഹമ്മദ് അനീസ്, ജമാൽ മങ്കട, കുഞ്ഞഹമ്മദ്, ബാവ എന്നിവർ പ്രസംഗിച്ചു.