പട്ടിക്കാട് : ഉരുൾപൊട്ടൽ പ്രദേശമായ മണ്ണാർമലയിൽ യാതൊരു കാരണവശാലും ക്വാറി, ക്രഷർ അനുവദിക്കരുതെന്ന് സി.പി.എം. മണ്ണാർമല പള്ളിപ്പടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാകമ്മിറ്റി അംഗം അഡ്വ. ടി.കെ. സുൾഫിക്കർ അലി ഉദ്ഘാടനംചെയ്തു.

കെ.പി. നജ്മുദ്ദീൻ, ഒ. സുകുമാരൻ, എം.എം. മുസ്തഫ, സി.പി. കുഞ്ഞാപ്പ എന്നിവർ പ്രസംഗിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി കെ.പി. സലാഹുദ്ദീനെ തിരഞ്ഞെടുത്തു.