പൊന്നാനി : കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദം ശക്തിപ്പെടുത്തുവാനും സൗഹാർദ പാരമ്പര്യം പരസ്പരം കാത്തുസൂക്ഷിക്കുവാനും വിശ്വാസികളും നേതൃത്വങ്ങളും ശ്രമിക്കണമെന്ന് പൊന്നാനിയിലെ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ സമന്വയം പൊന്നാനി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിന്‍റെ വിദ്വേഷപ്രസംഗത്തിന്മേൽ നിലനിൽക്കുന്ന വിവാദങ്ങൾക്കപ്പുറം പരസ്പരം മനസ്സിലാക്കുവാനും മതസൗഹാർദം നിലനിർത്തുവാനും മുഴുവൻ മതസംഘടനകളും മുന്നിട്ടിറങ്ങണമെന്നും പ്രമേയം അഭിപ്രായപ്പെട്ടു.