മങ്കട : ഗ്രാമപ്പഞ്ചായത്തിൽ 18 വയസ്സിനുമുകളിൽ കോവിഡ് വന്ന് മൂന്നുമാസം കഴിയാത്തവരും ക്വാറന്റീനിൽ ഇരിക്കുന്നവരും അല്ലാത്ത വാക്‌സിൻ എടുക്കാൻ സന്നദ്ധതയറിയിച്ച മുഴുവൻപേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകി മങ്കട ഗ്രാമപ്പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായി. മങ്കട ഗ്രാമപ്പഞ്ചായത്തിൽ ഇതുവരെ 37,235 പേർക്ക് ഒന്നാംഡോസ് വാക്‌സിൻ നൽകി.

1008 ആളുകൾ പോസിറ്റീവായി വാക്‌സിൻ എടുക്കുന്നതിന് മൂന്നുമാസം തികയാത്തവരായുണ്ട്. അലർജിയും മറ്റസുഖങ്ങളും കാരണം 187 ആളുകൾ വാക്‌സിൻ എടുക്കാൻ സന്നദ്ധരായിട്ടില്ല.

ഒന്നാം ഡോഡ് വാക്‌സിനേഷൻ മക്കരപ്പറമ്പിൽ നൂറുശതമാനം

മങ്കട : മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ നൂറുശതമാനം നടത്തിയതിന്റെ പ്രഖ്യാപനം മഞ്ഞളാംകുഴി അലി എം.എൽ.എ. നടത്തി.

പഞ്ചായത്തിൽ വാക്‌സിനെടുക്കാൻ വിസമ്മതിച്ച ആളുകളെ ഒഴിവാക്കി മുഴുവൻ അതിഥിത്തൊഴിലാളികൾക്കും കിടപ്പുരോഗികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകിക്കൊണ്ടാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സുഹറാബി കാവുങ്ങൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി രാജീവ്, റാബിയ അറയ്ക്കൽ, ഹബീബുള്ള പട്ടാക്കൽ, ഖമറുന്നീസ് വേങ്ങശ്ശേരി, അനീസ് മഠത്തിൽ, ഹബീബ കരുവള്ളി എന്നിവർ സംസാരിച്ചു.