നിലമ്പൂർ : നഗരസഭയുടെ പരിപാടികളിൽനിന്ന് ബോധപൂർവ്വം പ്രതിപക്ഷാംഗങ്ങളെ മാറ്റി നിർത്തുന്നത് ഏകാധിപത്യ നടപടിയാണെന്ന് നിലമ്പൂർ മുനിസിപ്പൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് മൂർഖൻ മാനു അധ്യക്ഷത വഹിച്ചു. ഷിബു പുത്തൻവീട്ടിൽ, ഷെഫീഖ് മണലൊടി, അനീഷ് കുളകണ്ടം, ദിലീപ് താമരക്കുളം, എ.പി. അർജുൻ, ടി.എം.എസ്. ആഷിഫ് തുടങ്ങിയവർ സംസാരിച്ചു.