മലപ്പുറം : കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ കർഷകസംഘടനകൾ 27-ന് നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ ട്രേഡ് യൂണിയൻ സംയുക്തസമിതി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

22-ന് പ്രധാന കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവും 25-ന് പ്രചാരണജാഥയും നടത്തും.

27-ന് മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലാളികൂട്ടായ്‌മ നടത്താനും യോഗം തീരുമാനിച്ചു.

ജില്ലയിലെ മുഴുവൻ കച്ചവടസ്ഥാപനങ്ങളും ഭാരത് ബന്ദിനോട് സഹകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.

മണ്ഡലം ചെയർമാൻ സി.എച്ച്. യൂസഫ് അധ്യക്ഷനായി. കൺവീനർ ഇ.എൻ. ജിതേന്ദ്രൻ, സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റി അംഗം വി.പി. അനിൽ, എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി എം.എ. റസാക്ക്, പറമ്പൻ സെയ്തലവി (ഐ.എൻ.ടി.യു.സി.) ഈസ്റ്റേൺ സലീം (എസ്.ടി.യു.), കെ.പി. ഫൈസൽ, ഒ. സഹദേവൻ (സി.ഐ.ടി.യു.), പുഴക്കൽ ഷരീഫ് (എ.ഐ.ടി.യു.സി.) എന്നിവർ പ്രസംഗിച്ചു.