എടക്കര : പീഡനക്കേസിലെ പ്രതിയായ തൃശ്ശൂർ സ്വദേശിയെ ഒൻപതു വർഷത്തിനു ശേഷം പോലീസ് പിടികൂടി.

വടക്കാഞ്ചേരി പാർലക്കോട് കൊട്ടീലിങ്ങിൽ റഷീദിനെ (40) ആണ് എടക്കര പോലീസ് അറസ്റ്റു ചെയ്തത്.

മൊബൈൽഫോണിലൂടെ പരിചയപ്പെട്ട യുവതിയെ അയൽസംസ്ഥാനങ്ങളിലെ സുഖവാസകേന്ദ്രങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കിയശേഷം കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ട് ഇയാൾ മുങ്ങുകയുമായിരുന്നു.

വടക്കാഞ്ചേരിയിലെ സോഫ നിർമാണ കമ്പനിയിൽനിന്നാണ് ഇയാൾ പിടിയിലായത്. മറ്റൊരു പീഡനക്കേസിൽ മൂന്നു മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.