അങ്ങാടിപ്പുറം : പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് ഉടൻ ശാശ്വതപരിഹാരം കാണണമെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ അങ്ങാടിപ്പുറം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് യൂസഫ് കാസിനൊ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സൈഫു സിംഫണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി. റോഷിത്, സുജിത് കൊണ്ടോട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശശികുമാർ മങ്കട, സജിത് ഷൈൻ, മുരളി ഐറിസ്, ബാബു പുലാക്കിൽ, ജസീർ ക്യാപിറ്റോൾ, ഉണ്ണിശോഭ, കെ.എം. ഷിഹാബ്, സുനീഷ് ഷിയോറ തുടങ്ങിയവർ പ്രസംഗിച്ചു.

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് എബിൻ തോമസ്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഹീദ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ശൈലേഷ് എന്നിവർ ഉപഹാരങ്ങൾ നൽകി. ആരോഗ്യ ബോധവത്കരണ സെക്കിൾ റാലി, രക്തദാന ക്യാമ്പ്, ഫോട്ടോഗ്രാഫി മത്സരം എന്നിവയും ഉണ്ടായി. ഭാരവാഹികൾ: സൈഫു സിംഫണി(പ്രസി.), റാഫി ചുണ്ടമ്പറ്റ(വൈസ് പ്രസി.), ജസീർ ക്യാപിറ്റോൾ(സെക്ര.), എബിൻ തോമസ്(ജോ.സെക്ര.), ഉണ്ണിശോഭ(ട്രഷ.).