മലപ്പുറം : മമ്പാട് എം.ഇ.എസ്. കോളേജിൽ ഫുട്‌ബോൾ കളിച്ച താരങ്ങൾ ഒത്തുകൂടുന്നു.

വെള്ളിയാഴ്ച വൈകീട്ട് നാലിനു എടവണ്ണ പി.എസ്. ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഗമത്തിൽ കോളേജിൽ അധ്യാപകരായിരുന്ന മുൻതാരങ്ങളേയും ആദരിക്കും.

പത്രസമ്മേളനത്തിൽ എം.പി.ബി. ഷൗക്കത്ത്, ഡോ. അബ്ദുസലാം, കെ.വി. ജാഫർ തുടങ്ങിയവർ പങ്കെടുത്തു.