മലപ്പുറം : സംസ്ഥാനത്ത് കെട്ടിട നിർമാണ ഉത്‌പന്നങ്ങൾക്ക് അന്യായമായി വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.

നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുജീബ് കൂട്ടായി അധ്യക്ഷനായി.

സംസ്ഥാന കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി കൺവീനർ സിറാജുദ്ദീൻ ഇല്ലത്തൊടി സമരപ്രഖ്യാപനം നടത്തി.

വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ നിർമ്മാണരംഗത്തെ സമാന സംഘടനകളുമായി ചേർന്ന് സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ കെ. ഉമ്മർ, പി. കുഞ്ഞലവി, ജില്ലാ സെക്രട്ടറി ടി.പി. മുഹമ്മദീശ, ജോയിന്റ് സെക്രട്ടറി ബഷീർ നെടിയ എന്നിവർ പ്രസംഗിച്ചു.