കോഡൂർ : ഗ്രാമപ്പഞ്ചായത്ത് ജെൻഡർ റിസോഴ്‌സ് സെന്റർ വാരാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി, കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് ജി.ആർ.സി. വാരാചരണം നടത്തിയത്.

നിർധനർക്ക് ഇഷ്ടഭക്ഷണവിതരണം, മാനസികാരോഗ്യവും സ്ത്രീകളും എന്ന വിഷയത്തിൽ ക്ലാസ്, പെണ്ണായി പിറന്നതിൽ അഭിമാനം തോന്നിയ അനുഭവം പങ്കുവെക്കൽ, ജനാധിപത്യ കുടുംബം എന്ന വിഷയത്തിൽ ചർച്ച, കുട്ടികളും നിയമവും എന്ന വിഷയത്തിൽ സംശയനിവാരണം തുടങ്ങിയവയും സംഘടിപ്പിച്ചു.

പഴയകാലത്തെ കളികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ‘കളിക്കളം’ ശ്രദ്ധയമായി.

സമാപനച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശിഹാബ് അരിക്കത്ത് അധ്യക്ഷത വഹിച്ചു. ഗവ. ലോ കോളേജ് അസി. പ്രൊഫ. പി.കെ. അനീസ്, സൈക്കോളജിസ്റ്റ് മുൻഷിദ എന്നിവർ ക്ലാസെടുത്തു.

പഞ്ചായത്തംഗങ്ങളായ കെ.എൻ. ഷാനവാസ്, കെ.ടി. റബീബ്, മുംതാസ് വില്ലൻ, ശ്രീജ കാവുങ്ങൽ, അമീറ വരിക്കോടൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ കെ. ഹാരിഫാ റഹ്മാൻ, കമ്മ്യൂണിറ്റി കൗൺസിലർ എം.വി. ഹാജറ, മുൻ പഞ്ചായത്തംഗം കെ.പി. ഷബ്‌നാ ഷാഫി തുടങ്ങിയവർ പങ്കെടുത്തു.