പുലാമന്തോൾ : ജില്ലാപഞ്ചായത്തിന്റെയും പുലാമന്തോൾ ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെ പൂർത്തീകരിച്ച വളപുരം ആന്തൂരക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 24-ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്യും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ വളപുരം, കുരുവമ്പലം പാടശേഖരങ്ങളിൽ നെൽക്കൃഷിക്കും മറ്റു വിളകൾ കൃഷിചെയ്യുന്നതിനും കൂടുതൽ സഹായകമാകും. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ച് ജില്ലാപഞ്ചായത്തംഗം എം.കെ. റഫീഖ, വാർഡ്‌ അംഗം കെ.ടി. ഇസ്സുദ്ദീൻ എന്നിവരുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യമായത്.