നിലമ്പൂർ : വടപുറം പഴയ പാലത്തിലൂടെയുള്ള വാഹനയാത്ര ആശങ്കയുണ്ടാക്കുന്നു. പാലത്തിന്റെ രണ്ടു വശങ്ങളിലും റോഡ് തകർന്നിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ വേഗത കുറയ്ക്കുന്നതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇതുമൂലമുണ്ടാവുന്ന സമയനഷ്ടം കുറയ്ക്കാനാണ് പല വാഹനങ്ങളും പഴയ പാലത്തിലൂടെ കടന്നുപോകുന്നത്. എന്നാൽ രണ്ട് ഭാഗങ്ങളിൽനിന്നായി വാഹനങ്ങൾ തകർന്നുകിടക്കുന്ന പ്രധാനറോഡിലേക്ക് വേഗത്തിൽ കയറിവരുമ്പോൾ അപകടമുണ്ടാകാമെന്നാണ് ആശങ്ക. മുൻപ് അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർതന്നെ പഴയ പാലത്തിന്റെ രണ്ടുവശങ്ങളും മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.