മേലാറ്റൂർ : മുസ്‌ലിംലീഗ് എടയാറ്റൂർ വാർഡ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്‌മയുടെ താക്കോൽദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എ.ടി. ഹനീഫ അധ്യക്ഷതവഹിച്ചു.

സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥാലത്താണ് വീടൊരുക്കിയത്. മാമ്പ്ര വാപ്പുട്ടി സ്ഥലത്തിന്റെ ആധാരം കുടുംബത്തിന് നൽകി. പി.കെ. അബൂബക്കർഹാജി, സി. അബ്ദുൾകരീം, വി. റഷീദ്, പി.പി. ഷറഫുദ്ദീൻ, വി. മജീദ്, വി.എം. ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.