എടപ്പാൾ : കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നിയമസംവിധാനം കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ജവഹർ ബാൽമഞ്ച് കുട്ടികൾക്കെതിരേയുള്ള പീഡനങ്ങൾക്കെതിരേ നടത്തിയ ‘മക്കളാണ് മറക്കരുത്-വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ’ എന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾ വീടുകളിൽ പ്രതിഷേധ പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം. ജില്ലാ ചെയർമാൻ ഫിറോസ്ഖാൻ അണ്ണക്കമ്പാട് അധ്യക്ഷതവഹിച്ചു.

സംസ്ഥാന കോ-ഓർഡിനേറ്റർ കെ.എം. ഗിരിജ, നാസർ കെ. തെന്നല, പി. ഷഹർബാൻ, സുരേന്ദ്രൻ വെട്ടത്തൂർ, സലീഖ് മോങ്ങം, ഹുസൈൻ വല്ലാഞ്ചിറ, സുഹൈർ എറവറാംകുന്ന്, കെ.എസ്. അനീഷ്, അഡ്വ. കെ.വി. സുജീർഖാൻ എന്നിവർ പ്രസംഗിച്ചു. സമാപനം സംസ്ഥാന ചെയർമാൻ ഡോ. ജി.വി. ഹരി ഉദ്ഘാടനംചെയ്തു.